രണ്ട് ആഴ്ചക്കാലമായി കുടിവെള്ളമില്ല : അഞ്ചുതെങ്ങിൽ സ്ഥിതി ഗുരുതരം

അഞ്ചുതെങ്ങ് തീരദേശമേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. രണ്ട് ആഴ്ചക്കാലമായി അഞ്ചുതെങ്ങിലെ വിവിധ പ്രദേശങ്ങളിൽ കിടിവെള്ളം നിലച്ചിട്ട്. ഇതോടെ പ്രദേശത്തെ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. 

പ്രദേശത്ത് തനത് ശുദ്ദജല ലഭ്യത വളരെ കുറഞ്ഞ മേഖല യായതിനാല്‍ തന്നെ പൈപ്പുവെള്ളം മാത്രമാണ്  ദേശവാസികളുടെ ഏക ആശ്രയം.

പാചകാവശ്യത്തിനുള്‍പ്പെടെ ഇവര്‍ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. തീരാദേശവാസികൾ നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും അധികൃതർ മുഖം തിരിച്ചയ്ക്കുന്ന മാറ്റാണ്. വാർഡ് മെമ്പർമാരടക്കമുള്ള സാമൂഹ്യപ്രവർത്തകർ ആറ്റിങ്ങൽ വാട്ടർ അതോർറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പമ്പ് തരാറാണ് ഇപ്പോഴുത്തെ അവസ്ഥക്ക് കാരണമെന്നാണ് വാട്ടർ അതോർറ്റി അധികൃതർ അറിയിച്ചതെന്നാണ് പറയപ്പെടുന്നത്. 

എന്നാൽ എന്തുകൊണ്ട് പമ്പ് തരാർ പരിഹരിയ്ക്കുവാൻ ഇത്രഏറെ കാലതാമസം എന്നതിനെപറ്റി മറുപടിനൽകുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. കുടിവെള്ള ക്ഷാമത്തിന് എത്രയും പെട്ടെന്ന് തന്നെ പരിഹാരം കാണണമെന്നാണ് ദേശവാസികളുടെ ആവശ്യപ്പെടുന്നത്.