ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ജെ സി ബി ഉടമയായ ഇയാള്‍ മദ്യപിച്ചെത്തി കൈയില്‍ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് ഭാര്യയെ ഇടിക്കുകയായിരുന്നു. ശേഷം കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാന്‍ ശ്രമം നടത്തി. ഭാര്യാ പിതാവ് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വച്ചും ഇയാള്‍ യുവതിയെ മര്‍ദ്ദിച്ചു. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജിഷ്ണുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
താൻ കെ ജി എഫീലെ റോക്കി ഭായ് ആണെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് ഭാര്യ പറഞ്ഞു.നേരത്തെയും മർദ്ദിച്ചിട്ടുണ്ട്