കൊമ്പൻപാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു

തൃശൂർ:കൊമ്പൻ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. ഒരാഴ്ചയായി ശരീര തളര്‍ച്ചയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്മനാഭന്‍ പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് ചരിഞ്ഞത്.കാലില്‍ നീര്‍കെട്ടിനെ തുടര്‍ന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിന്‍ ഉപയോഗിച്ച്‌ എഴുന്നേല്‍പ്പിച്ച്‌ നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്.

തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിനായി ഒന്നര പതിറ്റാണ്ട് തിടമ്പേറ്റിയ ആനയാണ് വിട പറഞ്ഞത്. പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്.