തിരുവനന്തപുരം : അനാവശ്യ വിവാദങ്ങൾ ഉയർത്തിയും അമാന്യമായ പദപ്രയോഗങ്ങളിലൂടെ പരസ്പരം വ്യക്തിഹത്യ നടത്തിയും പൊതുരംഗം മലീമസപ്പെടുത്തുന്നത് തീർത്തും അനുചിതമാണെന്നും പ്രതിസന്ധികൾ നിറഞ്ഞ വർത്തമാന കാലത്തിൽ നാടിന്റെ സമഗ്ര പുരോഗതിക്ക് മുൻഗണന നൽകി രാഷ്ട്രീയ നേതൃത്വം ഐക്യപ്പെടണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗൺസിലേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു.
അറഫ ആഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി മജീദ് മാസ്റ്റർ കക്കാട് ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറാംഗം അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം പ്രാർഥന നടത്തി. ഡോ. എൻ ഇല്യാസ് കുട്ടി, എ.സൈഫുദീൻ ഹാജി എന്നിവർ വിഷയാവതരണം നടത്തി. മുഹമ്മദ് സിയാദ് കളിയിക്കാവിള , ജാബിർ ഫാളിലി , സിദ്ദീഖ് സഖാഫി നേമം, ഷംസുദീൻ അഹ്സനി പാങ്ങോട്, അഡ്വ. കെ എച്ച് എം മുനീർ, അബുൽ ഹസൻ വഴിമുക്ക് , മുഹമ്മദ് സുൽഫിക്കർ , ഷാൻ സഖാഫി ബീമാപള്ളി എന്നിവർ പ്രസംഗിച്ചു .