കായിക്കര പ്രവാസി കൂട്ടായ്മ : ഒന്നാം വാർഷിക ആഘോഷവും ആദരിക്കൽ ചടങ്ങും.

സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധനേടിയ അഞ്ചുതെങ്ങ് കായിക്കര പ്രവാസി കൂട്ടായ്മയുടെ  ഒന്നാം വാർഷികത്തിന്റെ ഭാഗമായി വാർഷികാഘോഷവും പ്രമുഖ വ്യക്തികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നു.

ജൂലൈ 3 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആശാൻ സ്മാരകത്തിൽ വച്ച് സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടികളുടെ ഉൽഘാഠനം ചിറയിൻകീഴ് MLA വി ശശി നിർവഹിക്കും, ചടങ്ങിൽ സുപ്രസിദ്ധ സിനിമാതാരം പ്രേമം കുമാർ മുഖ്യഅതിധിയായെത്തുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകും, കൂടാതെ കായിക്കരയിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കലും വിദ്യാർത്ഥി കൾക്ക് പറയ സാമഗ്രികളും വിതരണം, കായിക്കര മേഖലയിലെ പ്രദേശവാസികൾക്ക് അടിയന്തിര സന്ദർഭത്തിൽ മരണം കുളിയടിയന്തിരം , വിവാഹം , മേശ , കസേര , ടാർപ്പാളിൻ , ലൈറ്റ് എന്നിവ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നിർവ്വഹിക്കുന്നതാണെന്ന് കൂട്ടായ്മ പ്രസിഡന്റ് സുഭാഷ് എസ്, സെക്രട്ടറി ബിജു എം, ട്രഷറർ പ്രകാശ് ബി തുടങ്ങിയവർ അറിയിച്ചു.