വക്കത്ത് ബാർ ജിവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിലായി

വക്കം: വക്കത്ത് ബാർ ജിവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിലായി. ചെറുന്നിയൂർ ശാസ്താംനട പണയിൽ വീട്ടിൽ അഖിലാണ് (31) പിടിയിലായത്. ഇക്കഴിഞ്ഞ 9ന് വക്കം പണയിൽ കടവിലെ ബാറിലെത്തിയ മദ്യപസംഘത്തിന്, വിളമ്പിയ മദ്യത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപിച്ചായിരുന്നു ജീവനക്കാരനെ മർദ്ദിച്ചത്.
നാവായിക്കുളം പൈവേലിക്കോണം എസ്.എൽ നിവാസിൽ സുജിലാലിനെയാണ് അഖിൽ മർദ്ദിക്കുകയും തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.
പരിക്കേറ്റ സുജിലാലിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയ്ക്കൊപ്പം ഉണ്ടായിരുന്നവർ ഒളിവിലാണ്. കടയ്ക്കാവൂർ എസ്.എച്ച്.ഒ അജീഷ്, എസ്.ഐ ദീപു, എ.എസ്.ഐമാരായ ശ്രീകുമാർ,രാജീവ്, ജയകുമാർ,എസ്.പി.സി.ഒമാരായ ബാലു ജോതിഷ്, ഡാനി എന്നിവരടങ്ങിയ സംഘമാണ് പ്രതികള പിടികൂടിയത്.