ദേശീയപാത വികസന നവീകരണത്തിനോട് അനുബന്ധിച്ച് കല്ലമ്പലം മേഖലയിലും റോഡിന്റെ ഇരുവശങ്ങളിലുമുളളകെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിക്കഴിഞ്ഞു.

കൂട്ടത്തിൽ കല്ലമ്പലം ഡബ്ലൂൺ ബാറിന് സമീപത്തുള്ള "കുട വീട്" എന്നറിയപ്പെടുന്ന 
ആഡംബര വീടും മുൻഭാഗം.പൊളിച്ചുതുടങ്ങി .മേഖലയിൽ പൊളിക്കുന്ന മറ്റുള്ള കെട്ടിടങ്ങളെ അപേക്ഷിച്ച് ഈ വീടിന് അപൂർവ്വമായ ഒരു വലിയ മുൻകാല ചരിത്രമുണ്ട് .വർഷങ്ങൾക്ക് മുൻപ് നാട്ടിൽ നിർമ്മിച്ച ഏക ആഡംബര ഭവനം ആയിരുന്നു ഈ വീട് .
ഈ വീടിന്റെ മുൻഭാഗത്ത് കുടയുടെ മോഡലിൽ ചില മോഡലുകൾ
സിറ്റൗട്ട് നോട് ചേർന്നു ഉണ്ടാക്കിയത് കൊണ്ടാണ് കുട വീട് എന്ന അപര നാമത്തിൽ ഈ വീട് പ്രസിദ്ധമായത് .
നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ ഈ വീട് വളരെ പ്രശസ്തിയും ജനശ്രദ്ധയും ആകർഷിച്ചിരുന്നു . 
അക്കാലത്ത് ഈ മേഖലയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ വീടും കൂടാതെ ഈ വീടിനുള്ളിൽ നിരവധി അത്ഭുത കാഴ്ചകൾ ഉണ്ടെന്നായിരുന്നു ജനസംസാരവും.
വീടിനുള്ളിൽ ഭൂമിക്കടിയിൽ നീന്തൽകുളം കളിക്കളം മറ്റ് രഹസ്യ നിലവറകൾ അങ്ങനെ പലതും ഈ വീടിനുള്ളിൽ പണി കഴിപ്പിക്കുന്നു എന്നായിരുന്നു അന്ന് കിംവദന്തികളും ജനസംസാരവും പരന്നിരുന്നത്. 
നിർമ്മാണ ചിലവ് എറിയത് കൊണ്ട്
നിരവധി തവണ സർക്കാർ ഈ വീടിന്റെ നിർമ്മാണം തടഞ്ഞു കൊണ്ട് ഉത്തരവായി എന്നും നിരവധി കഥകൾ അന്ന് പ്രചരിക്കുന്നുണ്ടായിരുന്നു .
ഒരിക്കൽ നിയന്ത്രണം വിട്ട ഒരു പ്രൈവറ്റ് ബസ് ഈ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു . അന്നും നിറംപിടിപ്പിച്ച കുറച്ചു കഥകൾ 
ഈ വീടിനെക്കുറിച്ച് പരന്നിരുന്നു .
കല്ലമ്പലം സ്വദേശിയും  പ്രവാസി
ബിസിനസുകാരനുമായ ഈ വീടിന്റെ ഉടമ ആ കാലയളവിൽ തന്നെ വളരെയേറെ ജനശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ മനോഹരമായിട്ടായിരുന്നു  ഈ വീടിന്റെയും ചുറ്റു മതിലിന്റെയും ഒക്കെ നിർമ്മാണം നടത്തിയിരുന്നത് .  ദൂരെ ദിക്കുകളിൽ നിന്നുപോലും ഈ വീട് കാണാൻ ആളുകൾ എത്തുമായിരുന്നു . 
അന്ന് പഴയ ഹൈവേയിലൂടെ
ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ വേഗത കുറച്ച് കുടവീട് എന്ന് പറയുന്ന അത്ഭുതം കൺകുളിർക്കെ കണ്ടിട്ട് ആയിരുന്നുജനംകടന്നുപോയ്ക്കൊണ്ടിരുന്നത്.ഒരു കാലഘട്ടത്തിൽ ജനങ്ങളുടെ മനസ്സിൽ അമ്പരപ്പും അത്ഭുതവുമായി കല്ലമ്പലത്തിന്റെ നാഴികക്കല്ലായി നിറഞ്ഞുനിന്നിരുന്ന കുട വീടും ഇനി ഓർമ്മകൾ ആവുകയാണ് . ദേശീയ പാതയുടെ നവീകരണ പുനരുദ്ധാരണത്തിന് വേണ്ടി ഈ വീടും പൊളിച്ച് തുടങ്ങി.ഈ ഭവനത്തിന്റേയും ഏകദേശം പകുതിയോളം പൊളിച്ചു മാറ്റേണ്ടി വരും എന്നാണ് കണക്കാക്കപ്പെടുന്നത് ....!