കടയ്ക്കല്‍ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ മകള്‍ ഫാത്തിമ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ തൊട്ടിലില്‍ ഉറക്കിക്കിടത്തിയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കുറുക്ക് കാച്ചി കൊടുത്ത ശേഷം ഉറക്കാൻ കിടത്തിയ രണ്ടര വയസ്സു കാരി തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ മങ്കാട് ചാവര് കുന്ന് പാറക്കെട്ടിൽ വീട്ടിൽ റിയാസ് - ബിമ ദമ്പതികളുടെ മകൾ ഫാത്തിമ തഹസിന യാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം.പതിവുപോലെ അമ്മ ഒരു മണിക്ക് കുറുക്ക് കാച്ചിക്കൊടുത്ത ശേഷം കുട്ടിയെ ഉറങ്ങാൻ തൊട്ടിലിൽ കിടത്തിയിരുന്നു. എന്നാൽ കുട്ടി സാധാരണ ഉണരാറുള്ളസമയം കടന്ന് മൂന്നു മണിയായിട്ടും ഉണരുകയോ ബഹളം വയ്ക്കുകയോ ചെയ്തില്ല.സംശയ തോന്നിയ മാതാവ് കുട്ടിയെ തൊട്ടിലിൽ നിന്നും പുറത്ത് എടുത്തപ്പോൾ ചലനമറ്റ അവസ്ഥയിലായിരുന്നു.തുടർന്ന് ഉടൻ തന്നെ കുട്ടിയെ കടയ്ക്കൽ താലൂക്കിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.കുട്ടിയുടെ മരണ കാരണം എന്താണെന്ന് പരിശോധന റിപ്പോർട്ടുകൾ വന്ന ശേഷമേ അറിയാൻ കഴിയൂ എന്ന് കടക്കൽ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.