വക്കം റൂറൽ ഹെൽത്ത് ട്രെയിനിങ്ങ് സെന്ററിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

വക്കം റൂറൽ ഹെൽത്ത് ട്രെയിനിങ്ങ് സെന്ററിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വക്കം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ്‌ വെളിവിളാകം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ ചെള്ള് പനി, എലി പനി, ഡെങ്കി പനി എന്നിവയെ കുറിച്ച് പൊതു ജനങ്ങൾക്കു ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തി.

ഡോ ആദില, ഡോ പ്രതിഭ, ഡോ അമ്പാടി, ജെ എച് ഐ യദു കൃഷ്ണ എന്നിവർ പങ്കെടുത്തു ക്ലാസുകൾക്കു നേതൃത്വം നൽകി.