ദിനേശ് ഗുണവര്‍ധന ശ്രീലങ്കയുടെ പ്രധാനമന്ത്രി

കൊളംബൊ: സാമ്പത്തിക പ്രതിസന്ധിയില്‍ വട്ടം തിരിയുന്ന ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മുതിര്‍ന്ന നേതാവ് ദിനേശ് ഗുണവര്‍ധനയെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ നിയമിച്ചു.ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥാനമൊഴിഞ്ഞ രജപക്‌സെ കുടുംബത്തോട് അടുപ്പമുള്ള നേതാവാണ് ഗുണവര്‍ധനെ.

എഴുപത്തിമൂന്നുകാരനായ ഗുണവര്‍ധനെ നേരത്തെ വിദേശമന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോതബായ രജപക്‌സെയ്ക്കു കീഴില്‍ കഴിഞ്ഞ ഏപ്രിലില്‍ ആഭ്യന്തരമന്ത്രിയായി നിയമിതനായി.

റനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പ്രസിഡന്റ് ആയി ചുമതലയേറ്റതോടെ പ്രധാനമന്ത്രി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു