ഗുരുധർമ്മ പ്രചാരണ സഭ അഞ്ചുതെങ്ങ് മൂലയ്തോട്ടം യൂണിറ്റ് രൂപീകരിച്ചു. ശിവഗിരി ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റിന്റെ പോഷക സംഘടനയായ ഗുരുധർമ പ്രചാരണ സഭയുടെ യൂണിറ്റാണ് മുലയ്തോട്ടത്ത് രൂപീകരിച്ചത്.
ഗുരുധർമ്മ പ്രചാരണ സഭ മണ്ഡലം പ്രസിഡന്റ് എസ് സുരേഷ്ബാബുവിന്റെ അധ്യക്ഷതയിൽ
മൂലയ്തോട്ടം പണിയിൽ വീട്ടിൽ സംഘടിപ്പിച്ച യോഗത്തിന്റെ ഉൽഘാഠനം ശിവഗിരി മഠം സന്യാസി സ്വാമിജി നിർവ്വഹിച്ചു. പരിപാടിയിൽ ഇ എം സോമരാജൻ മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് തമ്പി ജി യെ പ്രസിഡന്റായും അജിതയെ വൈസ് പ്രസിഡന്റായും ബിന്ദുവിനെ സെക്രട്ടറിയായും വിജുവിനെ ജോയിൻ സെക്രട്ടറിയായും ട്രഷററായി പ്രമീളയെയും തിരഞ്ഞെടുത്തു കൊണ്ട് യൂണിറ്റ് രൂപീകരിച്ചു.