നഴ്സായി ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

കോ​ഴി​ക്കോ​ട്​: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ഴ്​​സി​ന്‍റെ വേ​ഷ​ത്തി​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ ക കയറിയിറങ്ങിയ യു​വ​തി അ​റ​സ്റ്റി​ല്‍.കാ​സ​ര്‍​കോ​ട്​ കു​ടി​ലു സ്വ​ദേ​ശി​നി റം​ല​ബീ (41) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ന​ഴ്‌​സി​ന്‍റെ ഓ​വ​ര്‍​കോ​ട്ടും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച്‌ വാ​ര്‍​ഡി​ലെ​ത്തി​യ യു​വ​തി​ക്കെ​തി​രെ ആ​ള്‍​മാ​റാ​ട്ട​ത്തി​ന്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ്​ കേ​​സെ​ടു​ത്തു.

യു​വ​തി​യെ ആ​ശു​പ​ത്രി​ലെ 31ാം വാ​ര്‍​ഡി​നു സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ സൂ​പ്ര​ണ്ടി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യ​ല്ലെ​ന്നും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വ്യാ​ജ​മാ​ണെ​ന്നും ക​ണ്ടെ​ത്തി പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

റൂ​ബീ​ന റം​ല​ത്ത്​ എ​ന്ന പേ​രി​ലു​ള്ള വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ക​​ണ്ടെ​ത്തി. യു​വ​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.