വായനാ മാസാചരണം സമാപനത്തോടനുബന്ധിച്ച് കവിയും അധ്യാപകനും പാഠപുസ്തക കമ്മറ്റി അംഗവുമായ മനോജ് പുളിമാത്ത് ഡയറ്റ് സ്കൂളിലെ കുട്ടികളോടൊപ്പം കവിതകളിലൂടെയും പാട്ടുകളിലൂടെയും സംവദിച്ചത് വ്യത്യസ്ത അനുഭവമായി. ഒരുമാസം നീണ്ടുനിന്ന വിവിധ വായന മാസാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു ഈ കാവ്യ സല്ലാപം
വായന മാസാചരണത്തോടനുബന്ധിച്ച് വായനയുടെ പുതിയ ലോകങ്ങൾ തേടി ഡയറ്റ് സ്കൂളിലെ കുട്ടികൾ ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി സന്ദർശിച്ചു. പുസ്തകങ്ങളോട് കൂട്ടുകൂടിയും പുസ്തകങ്ങൾ പരിചയപ്പെട്ടും അധ്യാപകരോടൊപ്പം ലൈബ്രറിയിൽ ചെലവഴിച്ച നിമിഷങ്ങൾ കുട്ടികളിൽ പുത്തനുണർവ് നൽകി.