തലയോലപ്പറമ്പ് കുഴിക്കാട്ടിൽ കുഞ്ഞുമോൻ- മോളി ദമ്പതികളുടെ മകൾ ജിൻസി ആണ് മരിച്ചത്. തിരുവനന്തപുരം നവോദയ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ ആണ് സംഭവം.
സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം, ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരെയും അറിയിക്കാതെ പുറത്തേക്ക് പോയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടം കഴിഞ്ഞു തിരിച്ചെത്തിയ ഓട്ടോ ഡ്രൈവർ കണ്ടിരുന്നു. പിന്നാലെ ഓടി എത്തി വിളിച്ചെങ്കിലും കുട്ടി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് വൈക്കം ഫയർസ്റ്റേഷനിൽ നിന്നുള്ള അഞ്ച് യൂണിറ്റ് സംഘം എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം പുലർച്ചെ 2.30 യോടെ കണ്ടെത്തുകയായിരുന്നു.