ആലപ്പുഴയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ഏഴു വയസുകാരി മരിച്ചു

ആലപ്പുഴ പുറക്കാട് പുന്തലയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ഏഴു വയസുകാരി മരിച്ചു. നൂറനാട് മാമൂട് ജലീലിന്റെ മകള്‍ നസ്രിയ ആണ് മരിച്ചത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്ക്. കടല്‍ കണ്ടശേഷം റോഡ് മുറിച്ചു കടക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത്. പരുക്കേറ്റവര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍.