വക്കത്ത് ഗർഭിണി തൂങ്ങി മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ

വക്കം• മൂന്നുമാസം ഗർഭിണിയായ യുവതി, വക്കം പുത്തൻനട ഇരവിള പാട്ടത്തിൽവീട്ടിൽ സുനുവിന്റെ ഭാര്യ രഞ്ജിനി(36)യെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ഭർതൃപീഡനമാണു കാരണമെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്നു സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വക്കത്തെ സ്വകാര്യ സ്കൂളിലെ ജീവനക്കാരായിരുന്നു ഇരുവരും . പ്രേമവിവാഹിതരാണ്.ദമ്പതികൾക്കു മൂന്നു വയസ്സുള്ള മകനുണ്ട്. വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവർ നാലു വർഷങ്ങൾക്കു മുൻപാണു വിവാഹിതരായത്. പട്ടികജാതിയിൽപെട്ട രഞ്ജിനിയെ സുനു ജാതിപറഞ്ഞ് ആക്ഷേപിക്കുന്നതും ദിനംപ്രതി മദ്യപിച്ചു വീട്ടിലെത്തി ആക്രമിക്കുന്നതും പതിവാണെന്നു പൊലീസിനു കൈമാറിയ പരാതിയിലുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. ചന്ദ്രൻ–ഓമന ദമ്പതികളുടെ മകളാണ് രഞ്ജിനി