ആറ്റിങ്ങൽ സ്വദേശിയായ ബഷീർ എന്ന ആളിന് പാറക്വാറി ലൈസൻസ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത കുളത്തൂപ്പുഴ റോക്ക് വുഡ് ജംഗ്ഷന് സമീപം മൂലയിൽ ഹൗസിൽ ഷറഫുദ്ദീൻ മകൻ സജിൻ ഷറഫുദ്ദീൻ വയസ്സ് 42 - നെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു . പ്രതിക്കെതിരെ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ , അഞ്ചൽ പോലീസ് സ്റ്റേഷൻ , തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ , നെടുമങ്ങാട് പോലീസ് സ്റ്റേഷൻ തുടങ്ങി പല സ്റ്റേഷനുകളിലും സമാന രീതിയിലുള്ള നിരവധി കേസ്സുകൾ നിലവിലുണ്ട് . ബഹു . ആറ്റിങ്ങൽ ഡി . അവർകളുടെ വൈ . എസ് . പോലീസ് നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ പ്രതാപ ചന്ദ്രൻ . സി . സി . സബ് ഇൻസ്പെക്ടർ സെന്തിൽ കുമാർ . റ്റി . പി , അസി . സബ് ഇൻസ്പെക്ടർ ഉദയകുമാർ , താജുദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു .