*എകെജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവെന്ന് ഫോറൻസിക് റിപ്പോർട്ട്*

തിരുവനന്തപുരം : എകെജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കം പോലുള്ള സ്ഫോടകവസ്തുവെന്ന് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്. സ്ഫോടകവസ്തുവിന് വീര്യം നന്നേ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഫോടനശേഷി കൂട്ടുന്ന രാസവസ്തുക്കള്‍ ചേര്‍ത്തിട്ടില്ലെന്നും കണ്ടെത്തല്‍. ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.