സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി:സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ദിവസം സ്വര്‍ണം 280 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ ഇടിവോടെ സംസ്ഥാനത്ത് സ്വര്‍ണവില പവന് 37,160 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 10 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 4645 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്നും മാറ്റമില്ല. 62 രൂപയാണ് ഒരു ഗ്രാമിന്റെ വില.