കല്ലമ്പലം: കനിവാണ് നബി എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച് വരുന്ന തിരുനബി സ്നേഹ പ്രഭാഷണം വർക്കല സോണിന് കീഴിൽ കല്ലമ്പലത്ത് സംഘടിപ്പിച്ചു. സോൺ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജൗഹരിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ആലംകോട് ഹാഷിം ഹാജി ഉൽഘാടനം ചെയ്തു. ജാബിർ ജൗഹരി ആമുഖഭാഷണവും, അഞ്ചൽ അൻസർ നഈമി മുഖ്യപ്രഭാഷണവും നിർവഹിച്ചു. പ്രവാചകനെ നിന്ദിക്കുന്നത് എല്ലാ കാലത്തുമുണ്ടായിട്ടുണ്ടെന്നും പ്രവാചകനെ വിശ്വാസികള്‍ക്ക് കൂടുതല്‍ പഠിക്കാനും സ്‌നേഹിക്കാനുമാണ് അത് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ഹുസൈൻ ബാഫഖി സ്വാഗതവും, അനീസ് സഖാഫി നന്ദിയുംപറഞ്ഞു.