കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി.

😊 ഇതുവരെ ചിരിയിലേക്ക് സഹായം ആവശ്യപ്പെട്ട് എത്തിയത് 31084 കോളുകൾ. 

😊 ഇവയിൽ   ഫോൺ അഡിക്ഷൻ, ഗെയിം അഡിക്ഷൻ, മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാത്തവ തുടങ്ങിയ  ഡിസ്ട്രസ്സ് കോളുകൾ  - 11003  കോളുകൾ  

😊 ചിരി ഇടപെട്ട്   രജിസ്റ്റർ ചെയ്യപ്പെട്ടത് ആറ് പോക്സോ കേസുകൾ.

😊 ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിളിക്കുന്നത് കുട്ടികള്‍ മാത്രമല്ല,  അധ്യാപകരും മാതാപിതാക്കളും മറ്റുള്ളവരും. 

😊 മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി, കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍,  ഏറെ നാളത്തെ  ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ കൈകാര്യം ചെയ്തു ശീലിച്ച ശേഷം സ്‌കൂളിലെത്തിയ  കുട്ടികളിൽ കണ്ടു വരുന്ന സ്വഭാവ വ്യതിയാനങ്ങൾ  തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട പലവിധ  വിഷയങ്ങളിന്മേൽ ചിരി കോള്‍ സെന്‍ററില്‍ നിന്ന് പരിചയ സമ്പന്നരായ  മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനം അടിയന്തിരമായി ലഭ്യമാക്കുന്നു. 

😊 മുതിര്‍ന്ന സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 300 ഓളം കുട്ടികളും  ചിരി പദ്ധതിയിലെ വോളന്‍റിയര്‍മാരാണ്. 

😊 സേവന തല്‍പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധര്‍, മന:ശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നു.

😊 കുട്ടികളുമായി ബന്ധപ്പെട്ട വിഷമങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ ?  വിളിക്കൂ - 9497900200 
#keralapolice