സിവില്‍ സപ്ലൈസ് ജീവനക്കാരൻ തൂങ്ങി മരിച്ചനിലയിൽ

കൽപ്പറ്റ: സിവില്‍ സപ്ലൈസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനമരം കണിയാമ്പറ്റ വില്ലേജ് ഓഫീസിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വെള്ളാരംകുന്ന് പറമ്പത്ത് രാജേഷ് (36) ആണ് മരിച്ചത്. ചെവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ഇയാളെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമാ‌‌യിട്ടില്ല. പനമരം ബ്ലോക്ക് പഞ്ചായത്തിലെ ഓവര്‍സിയര്‍ ജാന്‍സി (സ്വപ്‌ന) യാണ് രാജേഷിന്റെ ഭാര്യ. മക്കള്‍ : കൃഷ്ണവേണി, യദുവര്‍ണ. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.