മെയ് 13നാണ് ഇര്‍ഷാദ് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്. അതിന് ശേഷം മെയ് 23ന് ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് പോയിരുന്നു. പിന്നീടാണ് ഇര്‍ഷാദിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം വന്നത്. ഇര്‍ഷാദ് ദുബൈയില്‍ നിന്ന് വരുമ്പോൾ സ്വര്‍ണം കൊണ്ടുവന്നിരുന്നുവെന്നും അത് തിരിച്ചുതരണമെന്നും പറഞ്ഞാണ് സന്ദേശങ്ങള്‍ വന്നത്. പൊലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യഘട്ടത്തില്‍ ഇവര്‍ പരാതി നല്‍കിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇര്‍ഷാദിനെ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ അയച്ചുകൊടുത്തതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
നിരന്തരം ഭീഷണി കോളുകള്‍ വരാറുണ്ടെന്നും പോലീസിനെ അറിയിച്ചാല്‍ മകനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിക്കുമെന്ന് നാസര്‍ എന്ന് പേരുള്ളയാള്‍ ഫോണില്‍ പറഞ്ഞെന്നും ഇര്‍ഷാദിന്റെ മാതാവ് നബീസ പറഞ്ഞു. സംഭവത്തില്‍ പെരുവണ്ണാമുഴി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.