*വാഹനങ്ങളിലെ ബാറ്ററി മോഷണം നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ.*

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി കാലങ്ങളിൽ ഓട്ടോയിൽ കറങ്ങി നടന്ന് പാർക്ക് ചെയ്തിരിക്കുന്ന ലോറികളിൽ നിന്നു ബാറ്ററികൾ മോഷണം ചെയ്യുന്ന സംഘത്തിലെ 2 പേർ പിടിയിൽ. മോഷണങ്ങൾക്ക് ശേഷം ഒളിവിലായിരുന്ന വെട്ടൂർ  വിളഭാഗം രോഹിണിയിൽ ഷിനുമോഹൻ (33), വെട്ടൂർ  വിളഭാഗം കുട്ടത്തിവിള പുന്നവിള വീട്ടിൽ ഇക്ബാൽ (57) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.ദിവ്യ എസ് ഗോപിനാഥ് ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ  എസ്എച്ച്ഒ എസ് സനൂജ് , എസ്ഐ വിജിത്ത് കെ നായർ , എഎസ്ഐ ഷജിം, സിപിഒ ബിനു , ഷാജി സിപിഒ മഹേഷ് , കിരൺ , ശ്രീരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് എതിരെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ 3 കേസുകൾ റിപ്പോർട്ടായിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നും കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷണം നടത്തി വരികയാണ്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം നൂറോളം സിസിറ്റിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും മോഷണം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ തിരിച്ചറിഞ്ഞയിൽ നിന്നുമാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.