ഓൺലൈൻ സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ അവരുടെ വിവരങ്ങൾ തിരിച്ചറിയുക.
ഒന്നും സൗജന്യമായി ലഭിക്കില്ല എന്ന കാര്യം വ്യക്തമായി ഓര്‍ത്തു വെക്കുക.
ഏതു വെബ്‌സൈറ്റ് ലിങ്കും ക്ലിക്ക് ചെയ്യുമ്പോള്‍ വളരെ സൂക്ഷ്മതയോടു കൂടി മാത്രം ചെയ്യുക. ഡൌണ്‍ലോഡ് അല്ലെങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ സൂക്ഷ്മത വേണം.
ചില അവസരങ്ങളില്‍ ഇങ്ങനെ ഉള്ള പ്രോഗ്രാമുകള്‍ നമ്മുടെ ക്യാമറ പോലും നിയന്ത്രിക്കാന്‍ കഴിവുള്ളവയാണെന്ന് മനസിലാക്കുക.
സാമൂഹ്യ മാധ്യമങ്ങള്‍ കൂടിയുള്ള ലിങ്കുകളും മറ്റും പലവിധത്തിലുള്ള സ്കാമുകളും സ്പാമുകളും പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്.
ഓർക്കുക സൈബർ സുരക്ഷ നമ്മളിൽ നിന്നാണ് ആരംഭിക്കുന്നത്...
#keralapolice #cybersecurity