കിരണിന്റെ മരണം: പെണ്‍സുഹൃത്തിൻ്റെ സഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരം:ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിന്റെ മരണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്‍ അറസ്റ്റില്‍.കേസില്‍ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സജിത് കുമാര്‍. കേസില്‍ ഒന്നാം പ്രതിയായ സഹോദരി ഭര്‍ത്താവ് ആഴിമല സ്വദേശി രാജേഷ് ഇന്നലെ കീഴടങ്ങിയിരുന്നു. കിരണിനെ മര്‍ദ്ദിച്ച മൂവര്‍ സംഘത്തിലെ അരുണിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിന്റെ മൃതദേഹമെന്ന് സ്ഥിരീകരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സുഹൃത്തായ പെണ്‍കുട്ടിയെ കാണാനെത്തിയ കിരണിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

നാരുവാമൂട് സ്വദേശി കിരണിനെ ജൂലൈ 9നാണ് കാണാതായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേര്‍ ചേര്‍ന്ന് കിരണിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു എന്നായിരുന്നു കേസ്.