തിരുവനന്തപുരത്ത് നടുറോഡിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. ബാലരാമപുരം റസൽപുരത്താണ് സംഭവം. ഇന്നലെ രാത്രി 11 മണിയോട് അടുപ്പിച്ചാണ് കൊലപാതകം നടന്നത്.ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കിളിമാനൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആഹാരം കഴിച്ച ശേഷം വിഷ്ണുവും സുഹൃത്തു സാംജിത്തും റസൽ പുരത്തെ താമസസ്ഥലത്തേക്ക് പോകവെ എതിരെവന്ന മറ്റൊരു ബൈക്ക് യാത്രികരുമായി വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുത്തി കൊലപ്പെടുത്തിയതെന്ന് ബാലരാമപുരം പോലീസ് പറഞ്ഞു.. ബാലരാമപുരം പോലീസ് തെരച്ചിൽ ആരംഭിച്ചു.
വിഷ്ണുവിൻറെ മൃതദേഹം തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ .