പാലക്കാട്ട് മഹിളാ മോര്‍ച്ചാ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച പാലക്കാട്  മണ്ഡലം ട്രഷർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളിൽ മനംനൊന്തുള്ള ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.