സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് ഉയര്‍ന്നത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 4680 ആയി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് കുറഞ്ഞത്.