കൊച്ചി: സ്വർണ്ണ വ്യാപാരികൾക്കെതിരെ നടക്കുന്ന മിന്നൽ പരിശോധനക്കെതിരെ സ്വർണ്ണ വ്യാപാരികളുടെ സംഘടനയായ AKGSMA.ഇവേ ബില്ലിന്‍റെ പേരിൽ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയും അപമാനിക്കുകയുമാണെന്ന് ധനമന്ത്രിയോട് വ്യാപാരികൾ പരാതിപ്പെട്ടു. .സ്വർണ്ണ വ്യാപാരികൾക്കിടയിൽ ധനവകുപ്പ് നടത്തുന്ന മിന്നൽ പരിശോധനയിൽ തർക്കം തുടരുമ്പോഴാണ് ധനമന്ത്രി സ്വർണ്ണവ്യാപാരികളുടെ സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലെത്തിയത്. ബിൽ ഇല്ലാതെ നികുതി വെട്ടിച്ചുള്ള വിൽപന പൂർണ്ണമായും ഇല്ലാതാകാൻ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി ഉറപ്പുനൽകി.എന്നാൽ ഒരുലക്ഷത്തിലധികം കോടി ടേണോവർ ഉണ്ടായിരുന്ന വാർഷിക സ്വർണ്ണ വിപണി 93000കോടിയിലേക്ക് താഴ്ന്നതിലെ സംശയങ്ങൾ ധനമന്ത്രി സമ്മേളന വേദിയിൽ ഉയർത്തി ഇപ്പോൾ ചെറിയ കേസുകളിൽ പോലും ഇരട്ടിത്തുകയാണ് പിഴയായി ഈടാക്കുന്നത്...വ്യാപാരികളുടെ പരാതികളിൽ ആത്മാർത്ഥമായി ഇടപെടുമെന്ന് പറഞ്ഞ ധനമന്ത്രി ഇവേ ബിൽ പരിധി ഉയർത്തുന്നതിൽ വ്യക്തമായ ഉറപ്പ് നൽകിയില്ല.അങ്കമാലിയിൽ നടക്കുന്ന എകെജിഎസ്എംഎ സമ്മേളനത്തിൽ മൂവായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.ഇന്ത്യയിലെങ്ങുമുള്ള 350ഓളം ബ്രാന്‍റുകളുടെ ആഭരണപ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.അസോസിയേഷന്‍റെ ജ്വല്ലറി പാർക്ക് തുടങ്ങുന്നതിനും സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.