എറണാകുളത്ത് നടുറോഡിൽ യുവാവിൻ്റെ ആത്മഹത്യ

എറണാകുളം കലൂരില്‍ നടുറോഡില്‍ യുവാവ് ആത്മഹത്യ ചെയ്തു. ദേശാഭിമാനി ജംഗ്ഷന് സമീപം ഫുട്പാത്തിലാണ് ആത്മഹത്യ എന്നാണ് റിപ്പോർട്ട്. കത്തികൊണ്ട് കഴുത്തിലും കൈയിലും സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. രക്തം വാർന്ന് അവശനിലയിലായ യുവാവിനെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ .