എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം:എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈം ബ്രാഞ്ചിന്. പൊലീസ് അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്നിട്ട് 23 ദിവസം കഴിഞ്ഞിട്ടും പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.