വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

പാലക്കാട് വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴ. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ ചുമത്തിയത്. അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്.പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങി ബസ് പാലം കടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനഃപൂർവം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാലാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.