തൃശൂര്‍: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായമായി കയ്യിലണിഞ്ഞ സ്വര്‍ണവള ഊരി, നല്‍കി മന്ത്രി ആര്‍.ബിന്ദു.കരുവന്നൂര്‍ മൂര്‍ക്കനാട്ട് വന്നേരിപ്പറമ്പിൽ വിവേകിന്റെ ചികിത്സാസഹായ സമിതിയുടെ ധനസമാഹരണ യോഗത്തില്‍ പങ്കെടുക്കാന്‍ മൂര്‍ക്കനാട് ഗ്രാമീണ വായനശാലയിലെത്തിയതായിരുന്നു മന്ത്രി ആര്‍.ബിന്ദു. സഹായം തേടുന്ന ചെറുപ്പക്കാരന്റെ ജീവിതകഥ കേട്ടപ്പോള്‍ മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. വളയൂരി സഹായ സമിതി അംഗങ്ങളുടെ കയ്യില്‍ വച്ചുകൊടുത്തു.
വൃക്കകള്‍ തകരാറിലായതോടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന വിവേകിന്റെ കഥ കേട്ടപ്പോള്‍ മന്ത്രി വേദിയിലിരുന്നു കണ്ണീരണിഞ്ഞു.
സഹായസമിതി ഭാരവാഹികളായ പി.കെ. മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പിൽ എന്നിവര്‍ വള ഏറ്റുവാങ്ങി