കഥകളുടെ സുൽത്താൻ' ബഷീറിനെ അനുസ്മരിച്ച് ഡയറ്റ് സ്കൂളിലെ കുട്ടികൾ

ആറ്റിങ്ങൽ :വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികളാണ്  ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചത്. ബഷീർ അനുസ്മരണം, ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, 'തേൻമാവ് 'എന്ന കഥയുടെ അവതരണം, ബഷീറിന്റെ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, ബഷീർകൃതികളുടെ ദൃശ്യാവിഷ്കാരം എന്നീ പരിപാടികൾ സ്കൂൾ അസംബ്ലിയിൽ  നടന്നു. ബഷീറിന്റെ പുസ്തകങ്ങൾ, ബഷീർ കഥാപാത്രങ്ങളുടെ  ചിത്രങ്ങൾ ഇവയുടെ പ്രദർശനം, ക്ലാസ് തല ക്വിസ് മത്സരം  ഇവ സംഘടിപ്പിച്ചു.