*അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ കരവാരം ലോക്കൽ സമ്മേളനം*

ജനാധിപത്യ മഹിളാ അസോസിയേഷൻ കരവാരം ലോക്കൽ സമ്മേളനം അസ്സോസിയേഷൻ ജില്ലാ ജോ.സെക്രട്ടറിയും കശുവണ്ടി വികസന കോർപ്പറേഷൻ ഡയറക്ടറുമായ ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു.
ലോക്കൽ പ്രസിഡന്റ് ഫാൻസി വിഷ്ണു അദ്ധ്യക്ഷയായി
 സമ്മേളനത്തിൽ ദീപാ സുബു രക്തസാക്ഷി പ്രമേയവും , ദീപാ ഉദയൻ അനുശോചന പ്രമേയവും , ഷീനാബീഗം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
 സുഭദ്രാ സേതുനാഥ്  , ബിന്ദു പ്രഭ ,   എസ്സ് മധുസൂദനക്കുറുപ്പ്,.സംസ്ഥാന കമ്മിറ്റി അംഗവും ജില്ല ട്രഷററും ആയ സ :സ്മിത, ഏരിയ പ്രസിഡന്റ്‌ സ :ശ്രീജ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സിന്ധുരമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ അഡ്വ: SM റഫീക്ക് സ്വാഗതവും  സെക്രട്ടറി സിന്ധു രമേശ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി *സിന്ധു രമേശ്* (സെക്രട്ടറി) ഷീനാ ബീഗം, വിലാസിനി (ജോ: സെക്രട്ടറി)

*ഫാൻസി വിഷ്ണു* ( പ്രസിഡന്റ്) പ്രസന്ന, ശ്രീകല ( വൈസ്പ്രസിഡന്റ് )
*സചിത്ര* ( ട്രഷറർ) എന്നിവരെയും 20 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.