ആറ്റിങ്ങലിൽ ഹോട്ടലിൽ കയറി ആക്രമിച്ചതായി പരാതി. ദേശീയപാതയിൽ മൂന്ന് മുക്ക് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാന്റ് റസ്റ്റാറന്റിലാണ് ഇന്നലെ രാത്രി 12.45 ന് നാലംഗ സംഘം അക്രമം നടത്തിയത്. ആഹാരം കഴിച്ച ശേഷം ബിൽ അടച്ചിട്ട്, ബറോട്ടക്ക് വില കൂടിപ്പോയി എന്നു പറഞ്ഞാണ് കടയുടമ ഡിജോയിയെ മർദ്ദിച്ചത്. ഡിജോയിയെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.