അടിപിടിയാൽ നാല് പ്ലസ് ടു വിദ്യാർത്ഥി കൾക്ക് പരിക്കേറ്റു.അവരെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായി ഒന്ന പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ, രാജേന്ദ്രൻ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ചു അറിയാച്ചു വെങ്കിലും പോലീസ് എത്തിയില്ലന്ന് ആക്ഷേപമുണ്ട്.
തുടർന്ന് പ്രസിഡന്റ് ആറ്റിങ്ങൽ ഡിവൈഎസ്പി യെ വിളിച്ച് പരാതി അറിയിച്ചതോടെ 5 .10 നാണ് ആയപ്പോൾ പോലീസ് എത്തിയതെന്നും
അപ്പോഴേക്കും സംഘട്ടനം നടത്തിയവർ പിരിഞ്ഞു പോയിരുന്നതായി പ്രസിഡന്റ് കെ രാജേന്ദ്രൻ പറയുന്നു.
ഇവിടെ മിക്ക ദിവസങ്ങളിലും പ്രൈവറ്റ് ബസ് സ്റ്റേഷനിൽ വിദ്യാർത്ഥി കൾ തമ്മിൽ അടിയാണെന്നണ് സ്ഥലത്തുള്ളവർ പറയുന്നു.
ഇന്ന് അടിനടന്നപ്പോൾ സ്ത്രീകൾ, വിദ്യാർത്ഥി നികൾ തുടങ്ങിയവർ ഭയന്ന് നിലവിളിച്ച് നെട്ടോട്ടം മായിരുന്നു.
ഇവിടെ കുട്ടികൾ തമ്മിൽ തല്ലുന്നത് പതിവ് സംഭവമാണെന്നും സ്കൂൾ വിടുന്ന സമയങ്ങളിൽ ബസ് സ്റ്റേഷനിൽ പോലീസുകാരെ നിയോഗിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ഇതേ സമയം
പ്രസിഡന്റിൻറെ ആരോപണം കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതിരുന്നത് കൊണ്ടാണെന്നും ബസ്സ്സ്റേറഷനിൽ വൈകുന്നേരം വിദ്യാർത്ഥി കൾ അടികൂടിയപ്പോൾ സി ഐ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലും എസ് ഐ അടിയന്തിര സ്വഭാവമുള്ള മറ്റു ഡ്യൂട്ടിയിലും ആയിരുന്നു.
സംഭവം അറിയിച്ചപ്പോൾ തന്നെ രണ്ട് പോലീകാർ അവിടേക്ക് അയച്ചിരുന്നതായും പോലിസ് പറയുന്നു.
കിളിമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിലുള്ള
സഘർഷം രൂക്ഷം!!!
സ്കൂളുകളും ട്യൂട്ടോറിയൽ കോളേജുകളും ഒരുപാടുള്ള കിളിമാനൂരിൽ വിദ്യാർദ്ധികൾ ചേരി തിരിഞ്ഞുള്ള സംഘട്ടനം ദിവസേന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്
യാത്രക്കാർക്കു പരിക്ക് പറ്റുകയും വാഹനങ്ങൾക്കും മറ്റും കേടു പാടുകൾ സംഭവിക്കുന്നതും പതിവായി മാറിയിരിക്കുകയാണ്
വൈകുന്നേരം 3:30നു സ്കൂൾ കഴിഞ്ഞാൽ 6 മണിയാകുന്നത് വരെയും വിദ്യാർഥികൾ സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു കൂട്ടം കൂടി നിന്ന് മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പതിവായിരിക്കുകയാണ്
കൂടാതെ ലഹരി മരുന്നുകളുടെ ഉപയോഗവും കൂട്ടം കൂടി നിന്നുള്ള പുകവലിയും കിളിമാനൂർ ബസ് സ്റ്റാൻണ്ടിലെ പബ്ലിക് കംഫർട് സ്റ്റേഷനകത്തു കാണാനാകും
ഇത്രയും പ്രശ്നങ്ങൾ വിദ്യാർഥികളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടും സ്കൂൾ
മാനേജ്മെന്റുകളോ
പോലീസ് അധികാരികളോ യാതൊരു വിധ നടപടികളോ സ്വീകരിച്ചിട്ടില്ല എന്നുള്ള പരാതിയും ഉയർന്നു വന്നിട്ടുണ്ട്
എത്രയും വേഗം ഇതിനൊരു നടപടി ഉണ്ടായില്ല എങ്കിൽ വിദ്യാർഥികൾ തമ്മിൽ ഉള്ള സംഘർഷത്തിൽ വലിയ ദുരന്തങ്ങൾ വരെ ഉണ്ടായേക്കാം എന്നും യാത്രക്കാർ പറയുന്നു
പോലീസിന്റെ ഭാഗത്തു നിന്ന് എത്രയും വേഗം ഇതിനൊരു ശാശ്വത പരിഹാരം കണ്ടില്ല എങ്കിൽ ഇനിയും ദിവസേന ഉള്ള സംഘർഷങ്ങൾ ഇനിയും ഉണ്ടാകും എന്ന് ബസ് തൊഴിലാളികളും വ്യാപാരികളും പറയുന്നു..