പെൺസുഹൃത്തിനെ കാണാനെത്തിയ
യുവാവിന്റെ തിരോധാനത്തിൽ
പെൺകുട്ടിയുടെ ബന്ധുക്കളെ
പ്രതിചേർത്തു. പെൺകുട്ടിയുടെ
സഹോദരനും സഹോദരി ഭർത്താവും
ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തട്ടിക്കൊണ്ടു
പോകലും ദേഹോപദ്രവം ഏൽപ്പിക്കലും
ഉൾപ്പെടെയുള്ള വകുപ്പുകളും
ചുമത്തി.നരുവാമൂട് സ്വദേശി കിരണിനെ
ശനിയാഴ്ച ഉച്ചയോടെയാണ്
കാണാതായത്. ആദ്യം കിരൺ കടലിൽ
ചാടി ജീവനൊടുക്കിയെന്നാണ്
കരുതിയതെങ്കിൽ അന്വേഷണം
പുരോഗമിച്ചതോടെ തിരോധാനത്തിൽ
പെൺകുട്ടിയുടെ ബന്ധുക്കൾക്ക്
പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനം
ഭയന്ന് ഓടിയപ്പോൾ കിരൺ കടലിൽ
വീണിരിക്കാമെന്നും പൊലീസ്
നിഗമനമുണ്ട്. പെൺകുട്ടിയെ
കാണാനെത്തിയ കിരണിനെ
പെൺകുട്ടിയുടെ സഹോദരനും സഹോദരി
ഭർത്താവും ചേർന്ന് തടഞ്ഞു. മർദിക്കുകയും
ഭീഷണിപ്പെടുത്തുകയും ചെയ്തത്
ഭയന്നോടിയ കിരൺ കാൽ വഴുതി കടലിൽ
വീണു. ഇതാണ് തിരോധാനത്തെക്കുറിച്ചുള്ള
പൊലീസിന്റെ നിഗമനം. അതിനാലാണ്
അസ്വാഭാവിക മരണം എന്ന കുറ്റം മാറ്റി
തട്ടിക്കൊണ്ടുപോകൽ, മർദനം,
ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ
കുറ്റങ്ങൾ അധികമായി ചുമത്തിയത്.
പെൺകുട്ടിയുടെ സഹോദരൻ, സഹോദരി
ഭർത്താവ്, ബന്ധു എന്നിവരാണ് പ്രതികൾ.
പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവെടുത്ത
പൊലീസ് ഒളിവിലുള്ള മൂവരെയും ഉടൻ
സുഷനിൽ ഹാജരാക്കണമെന്ന നിർദേശം
നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ വിശദമായ
മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ
കിരണിനെ തട്ടിക്കൊണ്ടുപോയി ബലമായി
കടലിൽ ഇട്ടെന്ന് ആരോപണം ഉണ്ടെങ്കിലും
അതിന്റെ സാധ്യത പൊലീസ് തള്ളുന്നു.