മൂന്നര പവൻ്റെ മാല കവർന്ന ഹോം നഴ്സ് അറസ്റ്റിൽ

തിരുവനന്തപുരം: മൂന്നര പവന്‍ തൂക്കം വരുന്ന മാല കവര്‍ന്നതിന് ഹോം നഴ്സിനെ അറസ്റ്റ് ചെയ്തു.

തമിഴ്നാട് ഗൂഡല്ലൂര്‍ ചെമ്പാല എം.ജി.ആര്‍.നഗറില്‍ സുഗന്ധിയാണ് (33) അറസ്റ്റിലായത്. പുറത്തുനിന്ന് വന്നവര്‍ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞാണ് മാല കവര്‍ന്നതെന്ന് കള്ളക്കഥ ഉണ്ടാക്കിയെങ്കിലും പോലീസിന്റെ ചോദ്യംചെയ്യലില്‍ പിടിയിലാകുകയായിരുന്നു.

താമരയൂര്‍ വരലക്ഷ്മിയില്‍ ശാന്തയുടെ മാലയാണ് മോഷ്ടിച്ചത്. മുറിയില്‍ തലയിണയ്ക്കടിയിലായിരുന്നു മാല വച്ചിരുന്നത്. പുറത്തുനിന്നുവന്ന കള്ളന്‍ പുതപ്പില്‍ മുളകുപൊടി ചേര്‍ത്ത് ഹോം നഴ്സിന്റെ മുഖത്തേക്ക് എറിഞ്ഞശേഷം മാല കവരുകയായിരുന്നുവെന്ന് ശാന്ത പോലീസില്‍ പരാതി നല്‍കിയിരുന്നു.

പെരുമാറ്റത്തില്‍ സംശയം തോന്നി ഹോംനഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

നാല് ദിവസം മുന്‍പാണ് ഇവര്‍ വീട്ടില്‍ ജോലിക്കെത്തിയത്.വീടിന്റെ പരിസരത്തുനിന്ന് കുഴിച്ചിട്ട നിലയില്‍ മാല കണ്ടെത്തി.