തിരുവനന്തപുരം കല്ലമ്പലം ചാത്തൻപറയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി കല്ലമ്പലം ചാത്തൻപാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ 54 ഭാര്യ സന്ധ്യ 46 മക്കളായ കണ്ണപ്പൻ എന്ന് വിളിക്കുന്ന അഭിജിത്ത് 16 മകൾ അമയ 12 മണിക്കുട്ടന്റെ കുഞ്ഞമ്മ ദേവകിയമ്മ 78 എന്നിവരാണ് മരിച്ചത് മണിക്കുട്ടനെ വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലും മറ്റുള്ളവരെ മുറികൾക്കുള്ളിൽ മരിച്ച നിലയിലും ആണ് കണ്ടെത്തിയത് ചാത്തൻപാറയിൽ തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടൻ നേരം പുലർന്നിട്ടും പുറത്ത് ആരെയും കാണാതിരുന്നത് സംശയം തോന്നി അയൽവാസികളാണ് സംഭവം അറിയുകയും പോലീസിനെ അറിയിക്കുകയും ചെയ്തത് കല്ലമ്പലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട് മരണകാരണങ്ങൾ എന്താണെന്ന് കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ വ്യക്തമാക്കാൻ ആകുമെന്ന് ആണ് പോലീസ് പറയുന്നത്
മണിക്കുട്ടന്റെ തട്ടുകടയിൽ വൃത്തിയില്ലായ്മയുടെ പേരുപറഞ്ഞ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം 50000രൂപ പിഴ ഈടാക്കാൻ നോട്ടീസ് നൽകിയതായി ബന്ധുക്കൾ