വാഹനത്തിന്റെ ബാറ്ററികൾ കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ : എല്‍ഐസി ഓഫീസിന് സമീപം സൂക്ഷിച്ചിരുന്ന പത്തിയൂർ ദാറുൽ ഈസ വീട്ടിൽ നൗഷാദിന്റെ റിക്കവറി വാഹനത്തിലെ ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പെരിങ്ങാല, ബിജു ഭവനത്തില്‍ അനി എന്ന് വിളിക്കുന്ന ബിജു (48), കീരിക്കാട് കുളങ്ങരേത്ത് പുതുവൽ വീട്ടിൽ പള്ളി എന്ന് വിളിക്കുന്ന ഹസ്സൻ കുഞ്ഞ് (57), കീരിക്കാട് തയ്യിൽ വടക്കതിൽ വീട്ടിൽ നസീർ (42) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.മോഷണ ബാറ്ററികൾ മൂന്നാം പ്രതിയായ നസീറിന്റെ ആക്രിക്കടയിലാണ് വിൽപന നടത്തിയത്. കായംകുളം സി ഐ മുഹമ്മദ് ഷാഫിക്ക് കിട്ടിയ വിവരത്തിന്റെയടിസ്ഥാനത്തിൽ എസ് ഐ മാരായ ഉദയകുമാർ, ശ്രീകുമാർ, എ എസ് ഐ നവീൻ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ബിനുമോൻ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.