മഴയത്ത് അമിതവേഗം, റോഡിൽ തെന്നിമാറൽ, നിർത്താതെ വേഗത്തിൽ വീണ്ടും: സ്വകാര്യ ബസ് കസ്റ്റഡിയിൽ

കടയ്ക്കൽ • മടത്തറ കൊച്ചുക്കലുങ്കിൽ ചാറ്റൽ മഴ സമയത്ത് വേഗത്തിൽ എത്തി പെട്ടെന്നു ബ്രേക്കിട്ടതിനെ തുടർന്നു അപകടത്തിൽപെട്ട സ്വകാര്യ ബസ് ചടയമംഗലം ആർടിഒ കസ്റ്റഡിയിൽ എടുത്തു. തെന്നി മാറിയ ബസ് നിർത്താതെ വേഗത്തിൽ വീണ്ടും ഡ്രൈവർ എടുത്തതായും സിസിടിവി ദൃശ്യത്തിൽ വ്യക്തമായി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആർടിഒ അറിയിച്ചു. നിലമേൽ കുളത്തൂപ്പുഴ റൂട്ടിൽ ഓടുന്നതാണ് ബസ്. അറ്റകുറ്റപ്പണി നടത്തിയ ശേഷമേ ബസ് നിരത്തിൽ ഇറക്കാവൂ എന്നും ആർടിഒ നിർദേശം നൽകി.