ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല, മറ്റു പേരുകളിലും ഈടാക്കരുത്, വിലക്കി

ന്യൂഡൽഹി:ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഇനി മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല.സര്‍വീസ് ചാര്‍ജിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയത്.

മറ്റു പേരുകളിലും ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സര്‍വീസ് ചാര്‍ജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കണം. അവരോട് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാനോ സ്വമേധയാ ചാര്‍ജ് വര്‍ധിപ്പിക്കാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഏതെങ്കിലും തരത്തിലുള്ള സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനിലാണ് പരാതിപ്പെടേണ്ടത്