പ്രൈവറ്റ്ബസ് ഡ്രൈവറായിരുന്ന അവനവഞ്ചേരി സ്വദേശി 26 വയസ്സുള്ള ഉണ്ണിക്കുട്ടൻ്റെ (അരവിന്ദ് ) ചികിത്സക്കായി ആറ്റിങ്ങൽ ബസ് സ്റ്റാൻ്റിലെ 20 ബസുകൾ ഇന്ന് കാരുണ്യ യാത്ര നടത്തി.ബസ് ഉടമകളും ജീവനക്കാരും ചേർന്നാണ് ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കമിട്ടത്.ജൂൺ 26 ന് തൻ്റെ ജോലിയും കഴിഞ്ഞ് രാത്രി വീട്ടിലോട്ട് ബൈക്കിൽ മടങ്ങവെയാണ് കിഴക്കെ നാലുമുക്കിൽ വച്ച് എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോകുകയും ചെയ്തു.ഉണ്ണിക്കുട്ടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ഇപ്പോഴും ചികത്സയിലാണ്. ഇടതുകാൽ മുറിക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം കേട്ട സുഹൃത്തുക്കൾ എസ്.പി ഫോർട്ട് ആശുപത്രിയിലെ ഡോക്ടർമാരെ സമീപിച്ചപ്പോൾ കാലിൻ്റെ ചികിത്സക്കായി 15 ലക്ഷം രൂപയോളമാകുമെന്നറിയിച്ചു. പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) അംഗമായ ഉണ്ണിക്കുട്ടനെ സഹായിക്കുവാൻ യൂണിയൻ്റെ നേതൃത്വത്തിൽ സന്മസുള്ളവരുടെ സഹായം തേടുന്നതിൻ്റെ ഭാഗമായിട്ടാണ് ബസുകളുടെ കാരുണ്യ യാത്ര. ഇന്നത്തെ കളക്ഷൻ മുഴുവൻ ചികിത്സക്കായി നൽകും. നിർദ്ധന കുടുംബത്തിൽപ്പെട്ട ഉണ്ണികുട്ടൻ്റെ പിതാവും ഒരു മാസമായി മറ്റൊരു വാഹനം തട്ടി ചികിത്സയിലാണ്. ബസ് ഉടമകൾ ഉൾപ്പെടെ
സന്മനസ് ഉള്ള മുഴുവൻ പേരും ഉണ്ണികുട്ടനെ സഹായിക്കണമെന്ന് കാരുണ്യ യാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട്സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ ജില്ലാ സെക്രട്ടറി അജിത്ത് ലാൽ, എസ്.ജോയി, അജി പള്ളിയറ, എസ്.വിവേക്, രാജീവ് ആറ്റിങ്ങൽ, ബിജു.വി.തുടങ്ങിയവർ പങ്കെടുത്തു.