തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ എം എം മണിക്കെതിരെ അധിക്ഷേപ പ്രകടനവുമായി മഹിള കോണ്‍ഗ്രസ്. ആൾകുരങ്ങിന്റെ പടത്തില്‍ എം എം മണിയുടെ ഫോട്ടോ പതിച്ചാണ് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.കെ കെ രമയെ അധിക്ഷേപിച്ചതില്‍ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സംഭവം വിവാദമായതോടെ ഫ്ളക്സ് ഒളിപ്പിച്ചു. ആൾക്കുരങ്ങിന്റെ പടം ഒഴിവാക്കി. സ്ത്രീത്വത്തെ അപമാനിച്ച എം എം മണിയും കുടപിടിച്ച പിണറായിയും മാപ്പ് പറയുക എന്നായിരുന്നു ഫ്ളക്‌സിലെ വാക്കുകള്‍.