കിളിമാനൂർ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ട് പേരെ കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തു. പുളിമാത്ത് , പേടികുളം ഊത്ത് കുളങ്ങര ലക്ഷം വീട്ടിൽ ഷാനവാസ് (32) , സുധീഷ് (33) എന്നിവരാണ് പിടിയിലായത്. ഈ മാസം ഇരുപത്തിയൊൻപതാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭം വം നടന്നത്. കാരേറ്റ് മാർക്കറ്റിനടുത്ത് അനുപമയുടെ ഉടമസ്ഥതയിലുള്ള പാലാഴി എന്ന വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് നിലവിളക്കുകളും വെങ്കല തട്ടുകളും സ്റ്റൗവും മോഷണം നടത്തുകയായിരുന്നു. കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജിൻ്റെ നേതൃത്യത്തിൽ എസ്.ഐ വിജിത്ത് കെ നായർ സി.പി.ഒമാരായ കിരൺ , ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.