*കിളിമാനൂർ. മയക്കുമരുന്ന് മാഫിയയുടെ പിടിമുറുക്കം.. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പോസ്കോ കേസുകൾ വർദ്ധിക്കുന്നു..*

മറ്റു പോലീസ് സ്റ്റേഷനുകളിൽ ഉള്ളതിനേക്കാൾ കൂടുതലാണ് പോസ്കോ കേസുകളുടെ എണ്ണം കിളിമാനൂർ സ്റ്റേഷനിൽ എന്നാണ് അറിവ്. അതല്ല ഇവിടെയും - മറ്റു മേഖലകളിലാണെങ്കിൽ പോലും ഇതിൽ ഇരകളായി വരുന്ന വിദ്യാർഥിനികളിൽ അധികവും കിളിമാനൂർ മേഘലയിൽ ഉള്ളവരാണെന്നതു മറ്റൊരു വസ്തുത. കൃത്യമായി കണക്ക് അറിയില്ലെങ്കിലും നൂറോളം കേസുകൾ ഇത്തരത്തിൽ ഉണ്ടായതായാണ് അറിവ്.ഇത്തരം കേസുകളിൽ പ്രതിയാകുന്നതും ഇരയാകുന്നതും എല്ലാം കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗത്തിൽ ബോധരഹിതരായിട്ടാണ് എന്നതാണ് സത്യാവസ്ഥ. പുതിയകാവിനു സമീപമുള്ള തെങ്ങിൻ തോപ്പുകളിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും ആണ് ഇവരുടെ ഒത്തുചേരൽ.. ഇവിടെ വെച്ചാണ് മയക്കുമരുന്നും കഞ്ചാവും മറ്റും കൈമാറുന്നതും ഉപയോഗിക്കുന്നതും. നല്ല തുകകൾ പാരിതോഷികമായി നൽകി  വിദ്യാർത്ഥികളെ തന്നെയാണ് ഇതിന്റെ വാഹകരായും കൈമാറ്റക്കാരായും  ഇത്തരം മാഫിയകൾ ഉപയോഗിക്കുന്നത്..കിളിമാനൂരിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വിൽപ്പന്ന നടക്കൽ വ്യാപകമാണ്. ചുരുക്കം ചില അറസ്റ്റുകൾ നടന്നതും വസ്തുത. സ്കൂളുകളിലെ അധ്യാപകർ പോലും കുട്ടികൾ ഇത് ഉപയോഗിക്കുന്നത് കണ്ടാൽ വിലക്കുകയോ ഉപദേശിക്കുകയോ ചെയ്യാതെ കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. ചുരുക്കം ചില അധ്യാപകർ ഇതിനെ എതിർക്കുന്ന വരും ഉണ്ട് . ഭൂരിഭാഗം അധ്യാപകരും അവരവരുടെ ശമ്പളങ്ങൾ വാങ്ങി ജോലി ചെയ്ത് പോകുവാനാണ് നോക്കുന്നത്.  കാരണം എതിർത്താൽ ഉണ്ടാകാൻ പോകുന്ന വലിയ ദുരിതങ്ങൾ ഓർത്തു തന്നെയാണ്. മാത്രവുമല്ല ഇത്തരത്തിലുള്ള കുട്ടികളെ ഉപദേശിക്കുമ്പോൾ അവരിൽ നിന്നും പലപ്പോഴും മോശമായ പ്രതികരണങ്ങൾ തിരിച്ചു ഉണ്ടാകാറുള്ളതായും അധ്യാപകർ പറയുന്നു. ഇത്തരത്തിലുള്ള കഞ്ചാവ് മയക്കുമരുന്ന് മാഫിയകൾ സ്കൂൾ പരിസരങ്ങളിൽ പിടിമുറുക്കുമ്പോൾ കുട്ടികളുടെ ഭാവി വൻ അപകടങ്ങളിലേക്ക് നീങ്ങുകയാണ്. പലപ്പോഴും രക്ഷിതാക്കൾ ഇത് അറിയുന്നില്ല എന്നതും സ്കൂളു കളിൽനിന്ന് അറിയിക്കാത്തതും കുട്ടികളുടെ ഭാവിയെ വളരെയേറെ ബാധിക്കുന്നു. എല്ലാ സ്കൂളുകളിലും പി ടി എ ശക്തമാണെങ്കിലും ഇക്കാര്യം അവരാരും ഗൗരവമായി എടുത്തിട്ട് പോലുമില്ല. ഇവിടെയുള്ള സ്കൂളുകളിലെ പെൺകുട്ടികൾ ഇത്തരത്തിലുള്ള മയക്കുമരുന്നിന്റെ ഉപയോഗത്തിൽ  പോസ്കോ കേസുകളിൽ പെട്ട് നിരവധി ആത്മഹത്യകളാണ് വർഷംതോറും നടക്കുന്നത്.. കിളിമാനൂർ മേഖലയ്ക്ക് അടുത്തുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പുളിമാത്ത് പഞ്ചായത്തിലെ കടലുകാണിപ്പാറ. അവിടെയും നടന്ന നാല് പോസ്കോ കേസുകളിൽ ഇരയായത് ഈ മേഖലയിലെ വിദ്യാർത്ഥിനികളാണ്. കുട്ടികളുടെ കാര്യത്തിൽ രക്ഷകർത്താക്കളും അധ്യാപകരും ഒരല്പം അശ്രദ്ധ കാണിക്കുന്നതാണ് ഇത്രത്തോളം പേരുകാൻ കാരണം. കിളിമാനൂരിലെ എക്സൈസ് ഉണർന്നു പ്രവർത്തിക്കുന്നില്ല എന്നുള്ള ആക്ഷേപം നേരത്തെ തന്നെ നിലനിൽക്കുന്നതാണ്. എക്സൈസിന്റെ മൗനാനുവാദത്തിലാണ് ഇത്തരത്തിലുള്ള സംഘങ്ങൾ ഇവിടെ തഴച്ചു വളരുന്നതെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. ചട്ടപ്പടി കുറെ കേസുകൾ രജിസ്റ്റർ ചെയ്യുന്നു എന്നുള്ളതല്ലാതെ ഈ മഹാവിപത്തിനെ തടയുന്നതിന് ആവശ്യമായ യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഈ കാരണത്താൽ നമ്മുടെ സ്കൂളുകളിൽ  ഭാവിയുടെ വാഗ്ദാനങ്ങളായ നിരവധി കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്വപ്നങ്ങളാണ് ഇവിടെ പൊലിഞ്ഞു വീണുകൊണ്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇതിനു ഒരറുതി വരുത്തുവാൻ  സ്കൂളുകളിൽ രക്ഷകർത്താ സമ്മേളനങ്ങൾ വിളിച്ചു കൂട്ടി അധ്യാപകരുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങൾ ധരിപ്പിക്കുകയും - എക്സൈസ് പോലീസ് പോലുള്ള അധികാരികൾ ബോധവൽക്കരണം കുട്ടികളിൽ നടത്തില്ലെങ്കിൽ വരാൻ പോകുന്നത് വലിയ ഒരു വിപത്താണെന്ന കാര്യത്തിൽ സംശയമില്ല.