ഇ.പി ജയരാജനെതിരെ കേസെടുക്കാന്‍ നിര്‍ദേശം, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ  കേസെടുക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗന്മാനെതിരയും കേസെടുക്കാൻ നിർദേശമുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുക്കാൻ നിർദ്ദേശം ഉണ്ടെന്നാണ് റിപ്പോർട്ട്.