ഒറ്റപ്പാലം: തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയും കളത്തിൽ മണികണ്ഠന്റെ മകളുമായ രശ്മിയാണ്(33) മരിച്ചത്. വീടിന് പുറത്തിരുന്ന പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എട്ടും എഴും വയസ്സുള്ള അഭിനവ്, അഭിമന്യു എന്നിവരാണ് രശ്മിയുടെ മക്കൾ.